10:53pm 07 September 2026
NEWS
സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം
09/09/2025  07:12 PM IST
nila
സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ  ഓണാഘോഷം

ചെങ്ങന്നൂർ: സീനിയർ സിറ്റിസൺസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ  ഓണാഘോഷം  13 ശനിയാഴ്ച അങ്ങാടിക്കൽ 
എസ് സി ആർ വി
ട്രെയ്നിംഗ് സ്കൂളിൽ നടക്കും. രാവിലെ 8 മണിക്ക് അത്തപ്പൂക്കളം
 ഒരുക്കും.
 9 മണിക്ക് ഓണാഘോഷ പരിപാടി
മന്ത്രി  സജി ചെറിയാൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫോറം പ്രസിഡണ്ട് പി.ഏ. തോമസ് അദ്ധ്യക്ഷം വഹിക്കും.
 ഫെഡറേഷൻ ഓഫ് സീനിയർ സിറ്റിസൺസ് കേരള സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ്  എൻ അരവിന്ദാക്ഷൻ നായർ മുഖ്യപ്രഭാഷണം നടത്തും.
വൈസ് പ്രസിഡൻ്റ് പി. വി സഖറിയ ,
 ഏലമ്മ തോമസ്, കല്ലാർ മദനൻ, 
സി എസ്അശോക് കുമാർ, 
ഫോറം ട്രഷറാർ ഫിലിപ്പ് വർഗീസ് 
എന്നിവർ പ്രസംഗിക്കും. സെക്രട്ടറി എൽ
ഉഷാദേവി, സിസ്സി കുരുവിള, 
ഡോ. സാറാജോൺ, 
പി. ഡിജോർജ്, അലൻ, തുഷാർ,ആലീസ് ചാക്കോ, തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കലാ കായിക പരിപാടികൾ അവതരിപ്പിക്കും. മത്സരവിജയികൾക്ക് ഫൊസാക്ക് സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ 
സമ്മാനം വിതരണം ചെയ്യും .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.